കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയിലെ ബുധസംഗമത്തിൽ സാബു കെ.വി.എസ് രചിച്ച പച്ചമലയാളം എന്ന നോവലിനെക്കുറിച്ച് ചർച്ച നടത്തി. നോവലിസ്റ്റ് ജോം ജി മൂക്കന്നൂർ വിഷയം അവതരിപ്പിച്ചു. സദാനന്ദൻ പുൽപ്പാനി അദ്ധ്യക്ഷത വഹിച്ചു. എ. സെബാസ്റ്റ്യൻ, വി.വി. രാജു, എം.പി. പാപ്പച്ചൻ, ഭൂമിക്കാരൻ ജേപ്പി, രഞ്ചൻ വേലിക്കത്തറ എന്നിവർ പങ്കെടുത്തു. കാഞ്ഞൂരിന്റെ കഴിഞ്ഞകാലം എന്ന വിഷയത്തിലും ചർച്ച നടത്തി.