പെരുമ്പാവൂർ: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഗ്രാമീണ ലഘുവായ്പ പദ്ധതിയായ മുറ്റത്തെ മുല്ല പദ്ധതിയുടെ വിശദീകരണ ശില്പ്ശാല കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജ്യോതി പ്രസാദ്, അസിസ്റ്റന്റ് രജിസ്ട്രാർ വി.ജി ദിനേശ്, ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് അംഗങ്ങളായ പി.പി അൽഫോൻസ്, മേഴ്‌സി പൗലോസ്, സ്റ്റെല്ല സാജു, ബാങ്ക് ഭരണസമിതിയംഗങ്ങളായ തോമസ് പൊട്ടോളി, ജൂഡ്‌സ് എം ആർ, ദിപു റാഫേൽ, എൽസി ഔസേഫ്, അജിത മുരുകൻ, സി ഡി എസ് ചെയർപേഴ്‌സൻ ഷൈലജ മനോജ്, സെക്രട്ടറി പി ഡി പീറ്റർ എന്നിവർ പ്രസംഗിച്ചു