കാലടി: വാളയാർ കേസ് സി.ബി.ഐക്ക് വിടുക, സർവകലാശാല മാർക്കുദാനതട്ടിപ്പ് സമഗ്രാന്വേഷണം നടത്തുക, സെക്രട്ടേറിയറ്റ് മാർച്ചിലെ പൊലീസ് അതിക്രമം എന്നിവയിൽ പ്രതിഷേധിച്ച് കാലടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജിനേഷ് തൈപ്പറമ്പിൽ നേതൃത്വം നൽകി. വൈശാഖ് എസ്.ദർശൻ, ബിനോയ് കൂരൻ, ബാലു ജി. നായർ, അനിസൺ ജോയി, ചാൾസ് ദേവസിക്കുട്ടി, ജോജോ ജോൺ തുടങ്ങിയവർ പങ്കെടുത്തു.