bindu-gopalakrishnan
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർമ്മിച്ച എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പ്ലാസ്റ്റിക്, ഗ്ലാസ് ഒഴികെയുള്ള ഖരമാലിന്യങ്ങൾ വളമാക്കി മാറ്റാൻ കഴിയുന്ന നൂതനമായ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് സംസ്ഥാന ശുചിത്വമിഷന്റെ സഹകരണത്തോടെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗണത്തിൽ നിർമ്മിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എം സലീം, സൗമിനി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം പി പ്രകാശ്, പോൾ ഉതുപ്പ് ,മിനി ബാബു, ജോബി മാത്യു, സരള കൃഷ്ണണൻകുട്ടി, പ്രീത സുകു, ഗായത്രി വിനോദ്, ബിഡിഒ.എന്നിവർ സംസാരിച്ചു.