പെരുമ്പാവൂർ: ഒരു ലക്ഷം യുവ കർഷകസമിതിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് കർഷക മാർച്ചും ധർണയും നടത്തി. പെൻഷൻ തുക 10000 ആയി വർദ്ധിപ്പിക്കുക,മറണാനന്തര സഹായം,ഗ്രാറ്റുവിറ്റി എന്നിവ ആനുപാതികമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ഒരു ലക്ഷം യുവ കർഷക സമിതി ജില്ലാ പ്രസിഡന്റ് കെ.വി. ഹംസ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി. പി. ഷിബു അദ്ധ്യക്ഷത വഹിച്ചു.