മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പ‌ഞ്ചായത്ത് കേരളോത്സവത്തിന്റെ ഉദ്ഘാടനം നാളെ (ശനി) രാവിലെ 9ന് വാഴക്കുളം കാർമ്മൽ പബ്ലിക് സ്ക്കൂൾ ഗ്രൗണ്ടിൽ പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ഉദ്ഘാടനം നിർവഹിക്കും. വെെസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിസി ജോളി, ഉപസമതി അദ്ധ്യക്ഷന്മാരായ ഒ.പി. ബേബി, ജാൻസി ജോർജ്ജ്, മെമ്പർമാരായ പായിപ്ര കൃഷ്ണൻ, മേരി ബേബി, ബാബു ഐസക്ക് , ചിന്നമ്മ ഷെെൻ , ഒ.സി. ഏലിയാസ്, ടി.എം.ഹാരീസ്, സ്മിത സിജു, ബബിത ടി.എച്ച്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സഹിത എം.എസ്, പ‌ഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ജെ.ജോർജ്ജ് , വള്ളമറ്റംകുഞ്ഞ്, റെബി ജോസ്, ജോർഡ് എൻ വർഗീസ്, ലത ശിവൻ, ലീല ബാബു,ഷീന സണ്ണി, ആലീസ് കെ ഏലിയാസ് എന്നിവർ പ്രസംഗിക്കും. ഉദ്ഘാടന ദിവസം ഫുട് ബാൾ, ഷട്ടിൽ ബാറ്റ് മിന്റൺ , വടംവലി ,വോളി ബാൾ മത്സരവും, 24ന് അത്‌ലറ്റിക് മത്സരങ്ങൾ, കലാ മത്സരങ്ങൾ, ക്രിക്കറ്റ മത്സരങ്ങൾ എന്നിവയും നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന സമാപന സമ്മേളനം എൽദോഎബ്രാഹാം എം എൽ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സഹിത എം.എസ് സമ്മാന ദാനം നിർവഹിക്കും.