മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. ടി.ടി.ഐ. വിദ്യാത്ഥികൾ സംഘടിപ്പിച്ച ഗണിത സാമുഹ്യ ശാസ്ത്രമേളയും ഐ.റ്റി. പ്രദർശനവും എ.ഇ.ഒ.ആർ വിജയ ഉദ്ഘാടനം ചെയ്തു. ടി.ടി.ഐ. പ്രിൻസിപ്പൽ ഇ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് , അദ്ധ്യാപകരായ യു.എ.സാബു, ലിജിമോൾ പി.എസ്, ശ്രീകല എസ്, അമ്പിളി എം.ആർ. എന്നിവർ സംസാരിച്ചു. ഗണിത കേളികൾ, ഗണിതനഗരം, സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട നിശ്ചലപ്രവർത്തന മോഡലുകൾ, ആഡിയോ വിഷ്വൽ പ്രസന്റേഷൻ എന്നിവയാൽ സമ്പന്നമായിരുന്നു പ്രദർശനം. ഡി.ഇ.ഒ. പത്മകുമാരി പ്രദർശനം സന്ദർശിച്ചു. സ്‌കൂൾ ലീഡർ വിജയ് കെ. ബേബി, പ്രവീണ റെജി, നീതു പി. രാജ് എന്നിവർ ശാസ്ത്രമേളക്ക് നേതൃത്വം നൽകി.