മൂവാറ്റുപുഴ: സ്വർഗ്ഗ വിദ്യാലയത്തിന്റെ ജില്ലാ തല ഉദ്ഘാടനം നാളെ (ശനി) മൂവാറ്റുപുഴ ഈസ്റ്റ് ഹെെസ്ക്കൂളിൽ രാവിലെ 9ന് നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ കെ.എ. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിക്കും. ഡയറ്റ് പ്രിൻസിപ്പൽ രാജീവ് എൻ.സി മുഖ്യ പ്രഭാഷണം നടത്തും. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജ്യോതിഷ്.പി പദ്ധതി വിശദീകരിക്കും.