കൊച്ചി : സംസ്ഥാന കരാട്ട മത്സരങ്ങൾ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്തും. ജില്ലാ തല മത്സരങ്ങളിൽ നിന്നും വിജയിച്ച 750ഓളം കരാട്ടെ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് കേരള കരാട്ടെ ഡൊ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. . ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 100 ഇനങ്ങളിലായി മത്സരങ്ങൾ നടക്കും. സംസ്ഥാന മത്സരത്തിൽ വിജയിക്കുന്നവർക്ക് ദേശീയ കരാട്ടെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. ശനിയാഴ്ച രാവിലെ 9 ന് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.നഗുലാനാഥൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി ബൗട് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പി.രാം ദയാൽ, ജില്ലാ സെക്രട്ടറി റെൻഷി സാന്റു എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിജയരാമ പ്രഭു, കെ.വി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.