കൗരവസഭയിൽ അപമാനിക്കപ്പെട്ട ദ്രൗപദ്രിയുടെ രക്ഷയ്ക്കായി ശ്രീകൃഷ്ണൻ എത്തുന്ന രംഗമാണ് ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ആൽവീന മേരി അവതരിപ്പിച്ചത്. ശ്രീകൃഷ്ണ ഭഗവാൻ തന്നെയും തുണച്ചുവെന്ന് ഫോർട്ട് കൊച്ചി സെന്റ് മേരീസ് എ.ഐ.ജി ഹൈസ്‌കൂളിലെ ഈ പത്താം ക്ലാസ് വിദ്യാർത്ഥിനി പറഞ്ഞു.
കഴിഞ്ഞ 2 വർഷവും ജില്ലാ കലോത്സവത്തിൽ പങ്കെടുത്തെങ്കിലും ഇതാദ്യമാണ് ജേതാവാകുന്നത്. ഒരു വർഷമായി ആർ. എൽ. വി. സുബേഷിന്റെ ശിഷ്യയാണ്.