പറവൂർ : ചാത്തേടം തുരുത്തിപ്പുറം സെന്റ് ജോസഫ് സ്കൂൾ ശതാബ്ദി ആഘോഷ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കോട്ടപ്പുറം രൂപത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഫാ. ഫ്രാൻസിസ് താണിയത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് റിജു കെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ഫാ. ഷിജു കല്ലറക്കൽ മുഖ്യാതിഥിയായി. ഫ്രാൻസിസ് വലിയപറമ്പിൽ, എച്ച്.എച്ച്. സേവ്യർ പുതുശേരി തുടങ്ങിയവർ സംസാരിച്ചു. ശതാബ്ദിയാഘോഷത്തിന്റെ ഫണ്ടു ശേഖരണം ജോർജ് വടക്കേടത്തിൽ നിന്ന് ഫാ. ഷിജൂ കല്ലറക്കൽ ഏറ്രുവാങ്ങി.