കൊച്ചി: അംഗപരിമിതർക്കും ശാരിരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും വേണ്ടിയുള്ള ഉപകരണ നിർണയ ക്യാമ്പ് ഇന്നും നാളെയുമായി നടക്കും. ഇന്ന് കിടങ്ങൂർ അൽഫോൺസ സദൻ സ്പെഷ്യൽ സ്കൂളിലും നാളെ അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂളിലും രാവിലെ 9 മുതലാണ് ക്യാമ്പ്.

പെട്രോനെറ്റ് എൽ.എൻ.ജി. ഫൗണ്ടേഷേന്റെയും സൊസൈറ്റി ഒഫ് സെന്റ് വിൻസെന്റ് ഡീപോൾ സെന്റ് ജോർജ്ജ് കോൺഫറൻസ് അങ്കമാലിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്‌ചറിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസൈബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. ഇലക്‌ട്രോണിക് വീൽചെയർ ഉൾപ്പെടെ ആവശ്യമായ മുഴുവൻ ഉപകരണങ്ങളും ക്യാമ്പിൽ ലഭ്യമാക്കുമെന്ന് തണൽപരിവാർ സംസ്ഥാന പ്രസിഡന്റ് അംബിക ശശി, ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഫൗണ്ടേഷൻ സെക്രട്ടറി കെ.എം.നാസർ എന്നിവർ അറിയിച്ചു. ഫോൺ: 9847498880, 9446041730, 7025341503