madrassa
എടയപ്പുറം മുസ്ലീം ജമാഅത്തിന് കീഴിൽ മേക്കരംക്കുന്നിൽ ആരംഭിക്കുന്ന മദ്രസ കോമേഷ്യൽ കെട്ടിടത്തിന്റെ നിർമ്മാണോൽഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സൻ ഫൈസി നിർവ്വഹിക്കുന്നു

ആലുവ: എടയപ്പുറം മുസ്ലീം ജമാഅത്തിന് കീഴിൽ മേക്കരംക്കുന്നിൽ മദ്രസ കോമേഷ്യൽ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസൻ ഫൈസി നിർവ്വഹിച്ചു. മാടവന മൻസൂർ ഹാജി മുഖ്യാതിഥിയായിരുന്നു. ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ചീഫ് ഇമാം അഷ്റഫ് ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വാഴക്കുളം ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ്, വാർഡ് മെമ്പർ സാജു മത്തായി, കെ.എ കാസീം എം.എസ്. പരീക്കുട്ടി, കെ.എം. നാസർ, കെ.പി. നാസർ, കെ.ബി. നൗഷാദ് എന്നിവർ സംസാരിച്ചു.