reetha


വൈപ്പിൻ : ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്കു ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. സ്‌കൂൾമുറ്റം മരക്കാശേരി പരേതനായ മൈക്കിളിന്റെ ഭാര്യ റീത്തയാണ് (72) മരണമടഞ്ഞത്. കഴിഞ്ഞ 18ന് രാത്രി 7ന് സ്‌കൂൾമുറ്റത്ത് വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ നിർത്താതെ പോയി. മക്കൾ : ഷെൻസി, ഷെൻസൺ, ആൻസൺ, ഡിക്‌സൺ, ജാക്‌സൺ, നിക്‌സൺ. മരുമക്കൾ : ജോബി, മേരി (അസീസി പബ്‌ളിക് സ്‌കൂൾ പെരുമ്പിള്ളി), ലിന്റു.