കളമശേരി: സാക്ഷരതാ മിഷൻ ജില്ലാ കല്ലോത്സവം സർഗോത്സവം-2019 നവംബർ 29, 30 തീയതികളിലായി കളമശേരി നഗരസഭയിലെ വിവിധ വേദികളിൽ നടക്കും. സർഗോത്സവ ലോഗോ പ്രകാശനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാകോസ് നഗരസഭാ ചെയർപേഴ്സൺ റുഖിയാ ജമാലിന് നല്ക്കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബി.എ അബ്ദുൾ മുത്ത്ലീഫ് അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാദുഷാ കാർട്ടൂൺമാൻ ആണ് ലോഗോ തയ്യാറാക്കിയത്. കളമശേരി നഗരസഭാ കൗൺസിലർമാരും സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർമാരും പങ്കെടുത്തു. ജില്ലയിലെ 175 സാക്ഷരതാ പ്രേരകർമാരും അഞ്ഞൂറിലതികം പഠിതാകളും പങ്കെടുക്കും. കളമശേരി ടൗൺ ഹാൾ ഗവ:വി എച്ച് എസ് എന്നിവിടങ്ങളിലാണ് വേദികൾ. ഇരുപത്തിനാലിന മത്സരങ്ങളാണ് നടക്കുകുന്നത്.

സാക്ഷരതാ മിഷൻ ജില്ലാ കല്ലോത്സവം സർഗോത്സവം-2019 ലോഗോ പ്രകാശനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാകോസ് നഗരസഭാ ചെയർപേഴ്സൺ റുഖിയാ ജമാലിന് നല്ക്കി പ്രകാശനം ചെയുന്നു