വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 17- ാമത് ചെറായി ബീച്ച് ടൂറിസംമേള ഡിസംബർ 29,30,31 തീയതികളിലായി നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ (ചെയർമാൻ), കെ.ആർ. സുഭാഷ് (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ സിപ്പി പള്ളിപ്പുറം, കെ.കെ. ലെനിൻ, കെ.കെ. അബ്ദുൽ റഹ്മാൻ, ടി.പി. ശിവദാസ്, കണ്ണദാസ് തടിക്കൽ, ജി.ബി. ഭട്ട്, കെ.കെ. വേലായുധൻ തടങ്ങിയവർ പ്രസംഗിച്ചു.