vadel
നായരമ്പലം വാടേൽ സെന്റ് ജോർജ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ മൂന്നാമത് ആശീർവാദ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പൊലീത്ത ഡോ. ഫ്രാൻസീസ് കല്ലറക്കലിനെ സ്വീകരിക്കുന്നു

വൈപ്പിൻ: നായരമ്പലം വാടേൽ സെന്റ് ജോർജ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ മൂന്നാമത് ആശീർവാദ വാർഷികവും ഇടവകദിനവും പ്രഥമ ദേവാലയത്തിന്റെ ശതോത്തര പ്ലാറ്റിനം ജൂബിലിയും വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പൊലീത്ത ഡോ. ഫ്രാൻസീസ് കല്ലറക്കൽ ഉദ്ഘാടനം ചെയ്തു. പൊന്തിഫിക്കൽ ദിവ്യബലി. കലാപരിപാടി, സ്‌നേഹിവിരുന്ന് എന്നിവ നടന്നു. വികാരി ഫാ. ആന്റണി തോപ്പിൽ, അസിസ്റ്റന്റ വികാരി ഫാ. ആൽവിൻ പോൾ, ഫാമിലി യൂണിറ്റ് കേന്ദ്രസമിതി ലീഡർ ബിജു മരോട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.