വൈപ്പിൻ: ഞാറയ്ക്കൽ കിഴക്കേ അപ്പങ്ങാട് പാലം മുതൽ കിഴക്കോട്ട് മുട്ടത്തിതോട് തൂമ്പുവരെയുള്ള 57 കുടുംബങ്ങളെ ചേർത്ത് രൂപീകരിച്ച കിഴക്കേ അപ്പങ്ങാട് റസിഡന്റ്‌സ് അസോസിയേഷൻ ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേരെ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ പനക്കൽ അദ്ധ്യക്ഷതവഹിച്ചു. സി.സി. വിശ്വനാഥൻ ലോഗോ പ്രകാശിപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി എം. കെ. ഉദയൻ, ഞാറയ്ക്കൽ അപ്പെക്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.കെ. രഘുരാജ്, ഇല്ലത്ത് റോഡ് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബെൻസി റോഡ്രിഗ്‌സ്, മോണിംഗ്സ്റ്റാർ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.വി.എസ്. ദാസ്, അസോസിയേഷൻ ട്രഷറർ എൻ.കെ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.