കൊച്ചി : കേരള ഫിസ്റ്റ്‌ബാൾ അസോസിയേഷന്റെയും എറണാകുളം ജില്ലാ ഫിസ്റ്റ്‌ബാൾ അസോസിയേഷന്റെയും ഫാക്ട് ടൗൺഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏഴാമത് ദേശീയ സബ് ജൂനിയർ ഫിസ്റ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് നടത്തുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഫാക്ട് ടൗൺഷിപ്പ് സ്‌കൂൾ ഗ്രൗണ്ടിൽ മത്സരം നടക്കുമെന്ന് കേരള ഫിസ്റ്റ്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ടി.എം.സക്കീർ ഹുസൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 15 സംസ്ഥാന ടീമുകൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11നും സമാപനം ഞായറാഴ്ച വൈകിട്ട് 4 നും നടക്കും. കേരള ഫിസ്റ്റ്‌ബാൾ അസോസിയേഷൻ ഭാരവാഹികളായ സാബു പൗലോസ്, കെ.എം.ഷാഹുൽ ഹമീദ്, ഹരി ഗോവിന്ദ്, എസ്.ശാലിനി, ദീപു ജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.