മൂവാറ്റുപുഴ: പായിപ്ര മാനാറി ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധസമരം വിജയം കണ്ടു. ഇലവൻ കെ.വി.ലൈൽ നിയമവിരുദ്ധമായി ചില വ്യവസായ സ്ഥാപനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന എ.ബി.ലൈൻ ജനങ്ങൾക്ക് വൈദ്യുതി നിഷേധിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിച്ചത്. എ.ബി.ലൈൻമൂലം ജനങ്ങൾക്ക് വൈദ്യുതി നിഷേധിക്കുകയും, വൻകിടക്കാരെ സഹായിക്കുകയും, ചെയ്യുന്ന സർക്കാർ നിലപാടുകൾക്ക് വിരുദ്ധമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. കേരള കൗമുദി ഈക്കാര്യം ചൂണ്ടിക്കാട്ടി വാർത്തകൾ നൽകിയിരുന്നു. മാനം ഇരുണ്ട് പായിപ്ര , മാനാറി പ്രദേശങ്ങൾ ദിവസങ്ങളോളം ഇരുട്ടിലാകും.ചെറിയ കാറ്റടിക്കുമ്പോഴേക്കും വൈദ്യതി ഇല്ലാതാകുന്നതോടെയാണ് മാനാറി , പായിപ്ര പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ഇരുട്ടിലാകും. നിരവധി പ്ലൈവുഡ് കമ്പനികളും , ക്രഷറുകളും പ്രവർത്തിക്കുന്ന പ്രദേശത്ത് ഈ കമ്പനികൾക്ക് തടസങ്ങളില്ലാതെ വൈദ്യുതി ലഭിക്കുമ്പോൾ സാധാരണക്കാർക്ക് വൈദ്യുതി നിഷേധിക്കുന്നതിനെതിരെ വൻപ്രതിഷേധമുയർന്നിരുന്നു. മഴയും കാറ്റും ശക്തമായതോടെ നിരവധി ദിവസങ്ങളാണ് വൈദ്യുതി ലഭിക്കതെ ഈ പ്രദേശത്തെ ജനങ്ങൾ ബുദ്ധിമുട്ടിലായത്. രാത്രി 10മണിക്കു ശേഷം വോൾട്ടേജ് ക്ഷാമമോ, വൈദ്യുതി തകരാറോ ഉണ്ടായാൽ ഏനാലിക്കുന്നിലെ ട്രാൻസ്‌ഫോമറിലെ എ.ബി. വൈദ്യുതി വകുപ്പിലെ ചിലരുടെ അനുമതിയോടെ പ്ലൈവുഡ് കമ്പനി അധികൃതർ ഓഫ് ചെയ്യുന്നതും പതിവായിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നതോടെ പായിപ്ര സൊസൈറ്റിപ്പടിയിൽ ഇലവൻ കെ.വി.ലൈനിൽ എ.ബി.പുനസ്ഥാപിക്കുകയായിരുന്നു. ഇതോടെ പ്രദേശത്തെ വൈദ്യുതി മുടക്കത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ .
ഇരുട്ടിലാവുന്നതിന്റ് കാരണം
പായിപ്ര മാനാറി പ്രദേശങ്ങളിലെ 1.5 കിലോമീറ്ററിനുള്ളിലെ ട്രാൻസ്‌ഫോമറുകളിൽ എട്ട് സ്ഥലത്ത് എ.ബി കണക്ട് ചെയ്തിട്ടുണ്ട് . ഇതിൽ പായിപ്ര ഏനാലിക്കുന്നിലെ ട്രാൻസ്‌ഫോറിൽ നിന്നും പ്ലൈവുഡ് കമ്പനിക്ക് വൈദ്യുതി ലഭിക്കുന്നതിനാൽ വോൾട്ടേജ് ക്ഷാമമോ വൈദ്യുതി തകരാറോ സംഭവിച്ചാൽ ഇവിടെയുള്ള എ.ബി. ഓഫ് ചെയ്യുന്നതോടെ പായിപ്ര ,മാനാറി പ്രദേശം ഇരുട്ടിലാകുകയും കമ്പനി പ്രവർത്തിക്കുകയും ചെയ്യും.