ആലുവ: എട്ടേക്കർ സെൻട്രൽ വെയർഹൗസിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നിശ്ചയിക്കാത്തതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. സിവിൽ സപ്ലൈസിന്റെ ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്ന ഇവിടെ കരാറുകാരൻ കൂലി വർദ്ധിപ്പിക്കാതെ ഒഴിഞ്ഞുമാറുകയാണെന്ന് സമരക്കാർ ആരോപിച്ചു. സി.ഐ.ടി.യു നേതാവ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ ശശിധരൻ, അഷറഫ് വള്ളൂരാൻ, മുഹമ്മദ് റഫീക്ക്, സി.പി. നൗഷാദ്, എം.എം. ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.