കോലഞ്ചേരി: വ്യാപാരി വ്യവസായി സമിതി ഏരിയാ സമ്മേളനം സംസ്ഥാന കമ്മി​റ്റിയംഗം എ.എസ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എം തങ്കച്ചൻ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി റോബിൻ ജോൺ, ഏരിയാ രക്ഷാധികാരി സി.കെ വർഗീസ്, എൻ.വി കൃഷ്ണൻകുട്ടി, കെ.പി അഷറഫ്, എ.വി സ്ലീബ, അബ്ദുൾ ലെയ്‌സ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം എം തങ്കച്ചൻ(പ്രസിഡന്റ്), സി എം ജോയി, കെ എം ഷെമീർ(വൈസ്പ്റസിഡന്റ്), പോൾ വെട്ടുകാടൻ(സെക്രട്ടറി), വി.കൊച്ചുമോൻ, കെ.എം റഷീദ്(ജോയിന്റ്‌സെക്രട്ടറിമാർ), വി.യുജോയി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.