അങ്കമാലി: കോളേജിലേയ്ക്ക് പോകുകയായിരുന്ന വിദ്യാർത്ഥി അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി വി.ഐ.പി നഗർ മഠത്തുംകുടി വീട്ടിൽ എം.ഒ. മാർട്ടിന്റെയും റീജയുടെയും മകൻ എം.എം. അനൽ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. കാലടി ശ്രീശങ്കര കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: എയ്ഞ്ചൽ, അജൽ. ശവസംസ്‌കാരം ഇന്ന് രാവിലെ
9.30 ന് അങ്കമാലി ബസലിക്ക സെമിത്തേരിയിൽ.