mosc
എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നഴ്സിംഗ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കിങ്ങിണിമറ്റം എം.എം.യു.പി സ്കൂളിൽ നടന്ന കിങ്ങിണി കൂട്ടം മെഡിക്കൽ കോളേജ് ഡീൻ ഡോ.കെ.കെ ദിവാകർ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നഴ്സിംഗ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കിങ്ങിണിമറ്റം എം.എം.യു.പി സ്കൂളിൽ കിങ്ങിണി കൂട്ടം പരിപാടി നടന്നു. വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ദുശീലങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. മെഡിക്കൽ കോളേജ് ഡീൻ ഡോ.കെ.കെ ദിവാകർ ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് ഗ്രേസി ജോസഫ്, സ്കൂൾ ഹെഡ് മാസ്റ്റർ ഏലിയാസ് ജോൺ, മാനേജർ ജേക്കബ്.പി ജോയ്, റെജു പീറ്റർ തുടങ്ങിയവർ സംസാരിച്ചു.