st-germ-school
പറവൂർ: സെന്റ് ജെർമ്മയിൻസ് സിയോൺ എൽ.പി സ്കൂളിലെ 1990 ൽ നാലാംക്ലാസിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ 'ഓർമ്മക്കൂട്ട് ' സ്കൂളിന് സമർപ്പിച്ച വായനശാല ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം വായനശാല സമർപ്പണം നിർവഹിക്കുന്നു

പറവൂർ: സെന്റ് ജെർമ്മയിൻസ് സിയോൺ എൽ.പി സ്കൂളിലെ 1990 ൽ നാലാംക്ലാസിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ 'ഓർമ്മക്കൂട്ട് ' തങ്ങളെ അക്ഷരലോകത്തേക്ക് കൈപിടിച്ചു നടത്തിയ പൂർവ വിദ്യാലയത്തിലെ കുഞ്ഞുകൂട്ടുകാർക്കായി ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങുന്ന വായനശാല സ്നേഹസമ്മാനമായി സമർപ്പിച്ചു. 1990 ൽ നാലാം ക്ളാസിൽ പഠിച്ചിറങ്ങിയ 78 വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം വായനശാല സമർപ്പിച്ചു. പ്രദീപ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു, സ്കൂൾ മാനേജർ ഫാ. ദേവസ്സി മാണിക്യത്താൻ മുഖ്യപ്രഭാഷണം നടത്തി. അന്നത്തെ അദ്ധ്യാപകരും പങ്കെടുത്തു.