-drajing-visit-
കണക്കൻകടവ് മണൽ ബണ്ട് നിർമ്മാണത്തിനു മുന്നോടിയായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

പറവൂർ : പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേയ്ക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ കോഴിത്തുരുത്തിനെയും ഇളന്തിക്കരയും ബന്ധിപ്പിക്കുന്ന മണൽബണ്ട് നിർമ്മാണം ഇന്ന് തുടങ്ങും. നിർമ്മാർണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ചു. ജനപ്രതിനിധികളും സമീപവാസികളുമായി ചർച്ച നടത്തി.

ഇത്തവണ തുലാവർഷം നീണ്ടുനിന്നെങ്കിലും വേലിയേറ്റം ശക്തമായതിനാൽ പെരിയാറിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഉപ്പുവെള്ളം ചാലക്കുടിയാറിലേയ്ക്ക് കയറിയിരുന്നു. ലവണാശം 500 പി.പി.എം ആയതിനെത്തുടർന്ന് പുത്തൻവേലിക്കര പഞ്ചായത്തിലെ കുടിവെള്ള പമ്പിംഗ് നിർത്തിവെച്ചിരുന്നു. ബണ്ട് നിർമ്മാണം വേഗത്തിൽ പൂർത്തിയായില്ലെങ്കിൽ ഉപ്പുവെള്ളം ഇനിയും കയറാൻ ഇടയുണ്ട്. കുടിവെള്ളക്ഷാമത്തോടൊപ്പം സമീപത്തുള്ള ഏഴ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഹെക്ടർ കൃഷിയേയും ഇതു ബാധിക്കും.