പറവൂർ : സർക്കാർ ഉദ്യോഗസ്ഥന്റെ ദുർവാശി​മൂലം കിടപ്പാടം നഷ്ടമായസജീവിനും കുടുംബത്തിനും സർക്കാർ വീട് നിർമ്മിച്ചു നൽകിയില്ലെങ്കിൽ പുനർജനി പദ്ധതിയിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വീടു നിർമ്മിച്ചു നൽകുമെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാവണം. പ്രളയബാധിതർക്ക് കഴിയുന്നത്ര സഹായം നൽകുകയാണ് പുനർജനി പദ്ധതിയുടെ ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. ഒരു വർഷത്തിലധികമായി സജീവനും കുടുംബവും സഹോദരിയുടെ വീട്ടിലെ ടെറസിനു മുകളിൽ താത്ക്കാലിക ഷെഡിലാണ് താമസിക്കുന്നത്.