ഫോർട്ട് കൊച്ചി: കൊച്ചിൻ കാർണിവൽ മുപ്പത്താറാമത് വാർഷിക പൊതുയോഗം ശനിയാഴ്ച ആർ.ഡി.ഒ.ഓഫീസിൽ നടക്കും.എം.പി, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.സബ് കളക്ടർ സ്റ്റേഹിൽകുമാർ അദ്ധ്യക്ഷത വഹിക്കും.ഈ വർഷത്തെ കാർണിവൽ അവസാന വട്ട ഒരുക്കങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യുമെന്ന് കാർണിവൽ കമ്മറ്റി സെക്രട്ടറി എൻ.എസ്.ഷാജി അറിയിച്ചു.