മൂവാറ്റുപുഴ: കേരള കർഷക സംഘം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്തുവാനുള്ള കൊടിമരം വഹിച്ചുകൊണ്ടുള്ള ജാഥ 25ന് രാവിലെ 9 ന് മൂവാറ്റുപുഴ പി.പി. എസ്തോസ് സ്മൃതിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. 25, 26,27 തിയതികളിൽ കോലഞ്ചേരിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. കൊടിമരജാഥയുടെ ക്യാപ്ടൻ ശ്രീരഞ്ജിനി വിശ്വനാഥനും,മാനേജർ എം.ജി. രാമകൃഷ്ണനുമാണ്. 10.30ന് അഞ്ചൽപ്പെട്ടി , ഉച്ചക്ക് 12 ന് വാരപ്പെട്ടി,ഉച്ചകഴിഞ്ഞ് 2.30 ന് നെല്ലിക്കുഴി , 3.30 പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷൻ, 4.30 ന് ചേലക്കുളം, വെെകിട്ട് 6 ന് കോലഞ്ചേരിയിൽ സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ സമാപിക്കും.