മരട്: ജില്ലാസ്‌പോർട്‌സ് കൗൺസിലിന്റെയും ജില്ലാകളരിപ്പയറ്റ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരുപത്തി എട്ടാമത് ജില്ലാകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മരട് മാങ്കായിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 24 രാവിലെ 10ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഉദ്‌ലാടനം മരട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ടി എച്ച്. നദീറ ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർമാരായ ബേബി പോൾ, ജിൻസൺ പീറ്റർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.ശ്രീനിജൻ, യുവജനക്ഷേമ വകുപ്പ് ജില്ലാ കോർഡിനേറ്റർ അഖിൽദാസ്,കെ.ടി,കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. കൃഷ്ണദാസ് ഗുരുക്കൾ പ്രസന്നൻഗുരുക്കൾ എന്നിവർ സംബന്ധിക്കും. ജില്ലയിലെ അംഗീകൃത കളരികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറോളം അഭ്യാസികൾ തെക്കൻവടക്കൻ സമ്പ്രദായങ്ങളിൽ ചുവടുകൾ,മെയ്പ്പയറ്റ്,ഉറുമിവീശൽ,വടി വീശൽ,കൈപ്പോര്, ചവുട്ടിപ്പൊങ്ങൽ,ടീംഇനങ്ങൾ,വാളിനങ്ങൾ,വടിപ്പയറ്റ് എന്നിവയിൽ മത്സരിക്കാം.മത്സര വിജയികളിൽ നിന്നും ജനുവരി 10, 11,12 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും.