മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി കൗൺസിന്റെ ആഭിമുഖ്യത്തിൽ 30ന് രാവിലെ 10ന് കാർഷിക സഹകരണ ബാങ്ക് ഹാളിൽ ആരംഭിക്കുന്ന സെമിനാർ ജോൺ ഫെർണാണ്ടസ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഭരണ ഘടനയും നിയമ വാഴ്ചയും ജനാധിപത്യവും എന്ന വിഷയത്തെകുറിച്ച് വി.കെ. പ്രസാദ് പ്രഭാഷണം നടത്തും. താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.ടി.ഉലഹന്നാൻ സ്വാഗതം പറയും. മികച്ച ലെെബ്രറിക്കും , ലെെബ്രറി പ്രവർത്തകനും, ലെെബ്രേറിയനുമുള്ള ഉപഹാരം ലെെബ്രറികൗൺസിൽ ജില്ലാ പ്രസിഡന്റ് അഡ്വ. പി. ആർ. രഘുവും , വായന മത്സര വിജയികൾക്കുള്ള ഉപഹാരം സംസ്ഥാന ലെെബ്രറി കൗൺസിൽ അംഗം ജോഷി സ്ക്കറിയും, സംസ്ഥാന സർഗോത്സവത്തിൽ വിജയികളായവർക്കുള്ള ഉപഹാരം ജില്ലാ ലെെബ്രറികൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണിയും സമ്മാനിക്കും. ജില്ലാലെെബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ കെ.പി. രാമചന്ദ്രൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി. അർജ്ജുനൻ എന്നിവർ സംസാരിക്കും.