നെടുമ്പാശേരി: നെടുമ്പാശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള ഗുണ്ടാ മയക്കുമരുന്ന് സംഘങ്ങളെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ നെടുമ്പാശേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനീഷ് വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി എ.കെ. സിജു സ്വാഗതം പറഞ്ഞു. പറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. മോഹനൻ, ബ്ലോക്ക് ട്രഷറർ സി.എ. അജാസ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബി.എ. സന്ദീപ് എന്നിവർ സംസാരിച്ചു.