ആലുവ: കീഴ്മാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ പൈനാപ്പിൾ കൃഷിയിടങ്ങളിൽ അപകടകരമായ രീതിയിൽ കീടനാശിനി തളിക്കുന്നത് സമീപ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിലും നാട്ടുകാരിലും ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്നതായി ആരോപണം.
നാട്ടുകാർ സ്ഥാപിച്ച ബോർഡുകൾ പൈനാപ്പിൾ തോട്ടത്തിന്റെ മുതലാളി നശിപ്പിച്ചെന്നും പരാതിയുണ്ട്. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകി.