കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് സിറിയൻ എച്ച്.എസ്.എസ്.ലെ വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിയുടെ ഭാഗമായി ലോക മാസ്റ്റേഴ്സ് മീറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പിറവം മുൻ എം.എൽ.എ.യുമായ എം.ജെ.ജേക്കബിനെ വടകര സെന്റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റ് അനുഭവങ്ങൾ പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു മോൾ.പി .എബ്രഹാം പി.ടി.എ പ്രസിഡന്റ് ജോൺസൺ തോമസ് എന്നിവർ ചേർന്ന് എം.ജെ.യെ പൊന്നാടയണിയിച്ചു. അദ്ധ്യാപകരായ ബിജു മാത്യു, സാജു.സി.അഗസ്റ്റിൻ, വി. എൻ .ഗോപകുമാർ , ജോർജ് കുര്യാക്കോസ് വിദ്യാർത്ഥികളായ അൽക്ക മരിയ ബിജു, അന്ന ബിജു, അൻസാ ഉലഹന്നൻ ർ, ഏബൽ ഉലഹന്നാൻ, ബെൻ ബേസിൽ ഷാജി, എന്നിവർ പങ്കെടുത്തു.