vadakkekara-panchyath
വടക്കേക്കര ഗ്രാമപഞ്ചായത്തിൽ മട്ടുപ്പാവ്കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവ്വഹിക്കുന്നു.

പറവൂർ : ഹരിതകേരള മിഷന്റെ ഭാഗമായി വടക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് കൃഷിഭവന്റെ സഹകരണത്തോടെ പഞ്ചായത്ത് ഓഫീസിലെ മട്ടുപ്പാവിൽ നടത്തിയ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുത്തു. പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള ബയോപോർട്ട് സംവിധാനത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന ജൈവവളമാണ്ഉപയോഗിക്കുന്നത്. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.യു. ജിഷ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.സി. ഹോച്ച്മിൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു മനോജ്, സെക്രട്ടറി എം.കെ. ഷിബു, കൃഷി ഓഫീസർ എൻ.എസ്. നീതു, പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.