lic
കടാതിയിൽ എൽ ഐ സി സ്വന്തമായി നിർമ്മിച്ച് മൂവാറ്റുപുഴ ശാഖ ഓഫീസ് മന്ദിരം

മൂവാറ്റുപുഴ: മൂവാറ്റുപുഴ എൽ.ഐ.സി ഓഫീസ് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. നഗരത്തിലെ കടാതിയിൽ എൽ.ഐ.സിയുടെ സ്വന്തം സ്ഥലത്ത് ആധുനിക സൗകര്യത്തോടെ നിർമ്മിച്ച മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജനറൽ ആശുപത്രിക്ക് സമീപം വാടക കെട്ടിടത്തിലാണ് ഇതുവരെ ഓഫീസ് പ്രവർത്തിച്ചിരുന്നത്.1962 മുതൽ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ച എൽ.ഐ.സി ശാഖ ഓഫീസ് എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഓഫീസാണ്. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ പ്രവർത്തന പരിധിയിൽ വരുന്ന ശാഖക്ക് കീഴിൽ പിറവം, കോതമംഗലം , മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സാറ്റ്ലെെറ്റ് ഓഫീസുകൾ പ്രവർത്തിച്ചു വരുന്നു. ഇവിടങ്ങിൽ 80 ജീവനക്കാരും 800 ഏജന്റുമാരും പ്രവർത്തിച്ചു വരുന്നു.

7 കോടി

ആധുനിക ഓഫീസിന്റെ ചിലവ്

ഉദ്ഘാടനം 25 ന്

25 ന് ( തിങ്കൾ) രാവിലെ 9.30ന് എൽ.ഐ.സി ദക്ഷിണ മേഖല മാനേജർ കെ. കതിരേശൻ മൂവാറ്റുപുഴശാഖ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും. സീനിയർ ഡിവിഷൻ മാനേജർ പി. രാധാകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ, നഗരസഭ കൗൺസിലർമാരായ ബിന്ദു സുരേഷ്, മേരി ജോർജ്ജ് തോട്ടം എന്നിവർ ചടങ്ങിൽ സംസാരിക്കും.പണിതീർത്ത ആധുനീക ഓഫീസ് മന്ദിരത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് സീനിയർ ബ്രാഞ്ച് മാനേജർ റ്റി. ഐ. പൗലോസ് പറഞ്ഞു.