പെരുമ്പാവൂർ: റവന്യു ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹരിപ്രിയ പ്രദീപ്. അത്താണി സെന്റ് ഫ്രാൻസിസ് അസീസി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഹരിപ്രിയ ആലുവ ദേശം കുന്നുംപുറം പ്രദീപിന്റെയും സൗമ്യയുടെയും ഏകമകളാണ്. നൃത്താദ്ധ്യാപകനായ രവീന്ദ്രനാഥിന്റെ കീഴിൽ മൂന്നര വയസ് മുതൽ നൃത്തം അഭ്യസിച്ചു വരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിൽ സബ് ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഹരിപ്രിയ ജില്ലയിൽ മത്സരിക്കാനെത്തിയത്. ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും എ ഗ്രേഡും കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം തവണയാണ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.