കൊച്ചി: മത്സ്യ തൊഴിലാളികൾക്കായി ഭാരത സർക്കാർ സ്ഥാപനമായ ഇൻകോയിസുമായി സഹകരിച്ച് റിലയൻസ് ഫൗണ്ടേഷൻ വികസിപ്പിച്ച 'മച്ചിലി' മൊബൈൽ ആപ്ലിക്കേഷൻ കേരളാ ഫിഷറീസ് സമുദ്ര പഠന സർവകലാശാല പുറത്തിറക്കി. സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ.ടി.വി ശങ്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ബി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇൻകോയിസിലെ ഡോ.ടി.എം ബാലകൃഷ്ണൻ നായർ 'മച്ചിലി' സമർപ്പിച്ചു. ആപ്പ് എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെ 10 ഭാഷകളിൽ സേവനം ലഭിക്കും. ഡോ.എസ്.എം. റാഫി, റഗുറാം ലങ്ക, അഭിജീത് താകരെ, നഫാസ് നാസർ എന്നിവർ പ്രസംഗിച്ചു.

ഇവ മച്ചിലി ആപ്പിൽ ലഭ്യം

മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ കാറ്റിന്റെ ഗതി, വേഗം, തിരമാലയുടെ ഉയരം, മത്സ്യലഭ്യത വിവരങ്ങൾ, ഫിഷ് ലാൻഡിംഗ് സെന്റർ, ചുഴലിക്കാറ്റ് മുന്നറിയിപ്പ് .