ചോറ്റാനിക്കര: ബാലസാഹിത്യകാരൻ കാഞ്ഞിരമറ്റം സുകുമാരൻ മാസ്റ്റർ സ്മാരക കഥാരചന പുരസ്ക്കാരം ചോറ്റാനിക്കര ഗവ.ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ആദിത്യ മനോഹരന്. സ്ക്കൂളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ എ.എ.മദനമോഹനൻ നൽകി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഷൈല മാത്യു അദ്ധ്യക്ഷത വഹിച്ചു. മലായാള വിഭാഗം അദ്ധ്യാപിക എം ഷീല, പി.വി. ബിന്ദു, അംബിക കെ.എസ്, ടി.വി.രമാദേവി തുടങ്ങിയവർ സംസാരിച്ചു.