പെരുമ്പാവൂർ: യു.പി വിഭാഗത്തിൽ വിജയികളായത് എൽ.പി സ്‌കൂൾ. ഇന്നലെ നടന്ന അറബി കലോത്സവത്തിൽ സംഘഗാനത്തിലാണ് മൈലൂർ മുസ്ലീം എൽ.പി സ്‌കൂൾ ഒന്നാമതെത്തിയത്. സ്‌കൂൾ എൽ.പിയാണെങ്കിലും ഇവിടെ അഞ്ചാം ക്ലാസ് കൂടിയുണ്ട്. ഈ ക്ലാസിലെ കുട്ടികളാണ് സംഘഗാനത്തിൽ മത്സരിക്കാനെത്തിയത്. കഴിഞ്ഞ തവണയും സ്‌കൂളിനായിരുന്നു ജില്ലാ തലത്തിൽ വിജയം. കഴിഞ്ഞ 17 വർഷമായി സബ്ജില്ലയിൽ വിജയികളാണിവർ. സ്‌കൂളിലെ അറബി അധ്യാപകനായ ഇല്യാസ് മാഷാണ് കുട്ടികളെ സംഘഗാനം പഠിപ്പിക്കുന്നത്.