മൂവാറ്റുപുഴ: ചർച്ച് ആക്ട് ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ 27ന് നടക്കുന്ന ധർണാസമരത്തിനുള്ള ഒരുക്കങ്ങൾ മൂവാറ്റുപുഴ മേഖലയിലെ വിവിധ പള്ളികളിൽ പൂർത്തിയായി. തിരുവനന്തപുരം രാജ്ഭവൻ പരിസരത്ത് നിന്നും 10 മണിക്ക് റാലി ആരംഭിക്കും. 11 ന് സെക്രട്ടറിയേറ്റിൽ ധർണാസമരം ആരംഭിക്കും. മൂവാറ്റുപുഴ മേഖലയിലെ വിവിധ പള്ളികളിൽ നിന്നായി അറുപതോളം ബസുകളിൽ വിശ്വാസികൾ ചർച്ച് ആക്ട് സമരത്തിന് പോകുമെന്ന് വൈസ് പ്രസിഡന്റ് ജോഷി ചാക്കോ, സെക്രട്ടറി യു. സാജൻ എന്നിവർ അറിയിച്ചു.