മൂവാറ്റുപുഴ: മണിയന്തടം പട്ടിക ജാതി കോളനിയിൽ വീടു കയറി മർദ്ദിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ കേസെടുക്കണമെന്ന് ചേരമർ സംഘം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വാഹനം പണയം വയ്ക്കുന്ന തർക്കവുമായി ബന്ധപ്പെട്ടാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം . ഗൃഹനാഥൻ വീട്ടിൽ ഇല്ലാത്തസമയത്താണ് അമ്മയേയും മകനേയും സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത്. അക്രമികൾക്കെതിരെ പട്ടികജാതി, പട്ടിക വർഗ്ഗ നിയമമനുസരിച്ച് വാഴക്കുളം പൊലീസ് കേസെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കെ.വി.ബാബു ആവശ്യപ്പെട്ടു.