കൊച്ചി : ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 സിയിലെ ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ലയൺസ് കുടുംബാംഗങ്ങളുടെ കലാമത്സരം നാളെ (ഞായറാഴ്ച) രാവിലെ 10 മുതൽ കടവന്ത്ര ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഗവർണർ രാജേഷ് കോളരിക്കൽ ഉദ്ഘാടനം ചെയ്യും. സമാപനത്തിൽ സിനിമാതാരം വിനീത് മുഖ്യാതിഥിയാകുമെന്ന് കോ ഓർഡിനേറ്റർ ഡോ. ജിതാ ജീവൻ അറിയിച്ചു.