പറവൂർ : പെരിയാറിൽ നിന്നും ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നതു തടയാനായുള്ള മണൽ ബണ്ട് നിർമാണം തുടങ്ങി. ഇളന്തിക്കരയിൽ നിന്നും കോഴിത്തുരുത്തിലേക്കാണു ബണ്ട് കെട്ടുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉപ്പുവെള്ളം ചാലക്കുടിയാറിലേക്ക് കയറിയെങ്കിലും പ്രതിസന്ധി രൂക്ഷമായിട്ടില്ല. വേലിയിറക്കമുള്ള സമയത്താണ് ഇളന്തിക്കരയിൽ നിന്നു കുടിവെള്ളം പമ്പ് ചെയ്യുന്നത്. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ താഴ്ത്തിയിട്ടുണ്ടെങ്കിലും ചിലതു പൂർണമായി താഴ്ന്നിട്ടില്ല. പല ഷട്ടറുകൾക്കും ചോർച്ചയുള്ളതിനാൽ ഇനിയും ഓരുജലം ചാലക്കുടിയാറിലെത്താൻ സാധ്യതയുണ്ട്. മേജർ ഇറിഗേഷൻ വകുപ്പാണ് ബണ്ട് നിർമിക്കുന്നത്.
ബണ്ട് നിർമാണം പൂർത്തിയാകാൻ 20 ദിവസം
ഷട്ടറുകൾക്ക് ചോർച്ച