പറവൂർ : ഫാ.വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകുന്ന 15 വീടുകളുടെ നിർമാണം തുടങ്ങി. ഫെബ്രുവരിയിൽ വീടുകളുടെ താക്കോൽ സമർപ്പണം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിലായാണ് വീടുകൾ നിർമിക്കുക. 1900 വീടുകൾ നിർമിച്ചിട്ടുള്ള ട്രസ്റ്റ് ഈ വർഷം മാത്രം നിർദ്ധനർക്കായി നിർമിച്ചു നൽകുന്നത് 45 വീടുകളാണ്. . തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജോസി താാണിയത്ത്, ഡയറക്ടർ ഫാ. ഫ്രാൻസിസ് താണിയത്ത്, പറവൂർ നഗരസഭ ചെയർമാൻ ഡി.രാജ്കുമാർ, വടക്കേക്കര പഞ്ചായത്ത് അംഗം അനിൽ ഏലിയാസ്, സെലസ്റ്റിൻ താണിയത്ത് തുടങ്ങിയവർ പങ്കെടുത്തു.