കോലഞ്ചേരി:ഐക്കരനാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി പ്രായമായവർക്ക് കട്ടിൽ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി ഉദ്ഘാടനം ചെയ്തു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ ജോസ് വി ജേക്കബ്, മിനി സണ്ണി, ജിഷ അജി, സജി പൂത്തോട്ടിൽ, ഷീജ അശോകൻ, ഉഷ കുഞ്ഞുമ്മോൻ, എസ്.രശ്മി എന്നിവർ സംസാരിച്ചു.