കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 30നകം അക്ഷയ സെന്റർ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണമെന്നും കിടപ്പ് രോഗികളുടെ വിവരങ്ങൾ 29ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അറിയിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.