വൈപ്പിൻ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുമായി​ബന്ധപ്പെട്ട് എടവനക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ:മുഹമ്മദ് ഹാത്തയെ സന്ദർശിച്ചു. വിദ്യാർത്ഥികൾ ഹാത്തയുമായ് സംവദിച്ചു. പ്രധാന അദ്ധ്യാപിക സുശീല, അദ്ധ്യാപകരായ കെ.ടി പോൾ, ശ്രീജ, വഹീദ എന്നിവർ സംബന്ധിച്ചു.