വൈപ്പിൻ: മാലിപ്പുറം കടപ്പുറം സെന്റ് ജോസഫ് പള്ളിയുടെ കപ്പേള തകർത്തതിൽ ക്രിസ്ത്യൻ സർവ്വീസ് സൊസൈറ്റി പ്രതിഷേധിച്ചുഇന്നലെ രാത്രി സെന്റ് ജോസഫ് പള്ളിയുടെ കപ്പേള തകർത്ത് പണം അപഹരിക്കുകയും കപ്പേളയ്ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. . മാലിപ്പുറം കടപ്പുറം റോഡുകളിൽ വഴിവിളക്കുകൾ കത്താത്തതുമൂലം സാമൂഹ്യവിരുദ്ധർ ഇവിടെ അഴിഞ്ഞാടുകയാണ്. കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോസഫ് സാലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജു തുണ്ടിയിൽ, സിനിൽ, തങ്കച്ചൻ, രാജു, ജോർജ്, ജീവൻ, ജയിംസ് എന്നിവർ സംസാരിച്ചു.