വൈപ്പി​ൻ: ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ വൈപ്പിൻ നിയോജകമണ്ഡലത്തിൽ ഗാന്ധിജി സങ്കൽപ്പയാത്ര നടത്തുന്നു. 25ന് വൈകീട്ട് 3 മണിക്ക് എളങ്കുന്നപ്പുഴയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നായരമ്പലത്ത് സമാപന സമ്മേളനം നടക്കും.